ഓഹരി വിപണിയിൽ ഇന്നും വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ . നിഫ്റ്റി 17,400ന് താഴെയെത്തി

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിലും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 17,400ന് താഴെയെത്തി. സെന്‍സെക്‌സ് 334 പോയന്റ് താഴ്ന്ന് 59,129ലും നിഫ്റ്റി 99 പോയന്റ് നഷ്ടത്തില്‍ 17,366ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്.

ബജാജ് ഓട്ടോ, അദാനി എന്റര്‍പ്രൈസസ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, യുപിഎല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.

എന്‍ടിപിസി, അദാനി പോര്‍ട്‌സ്, ബ്രിട്ടാനിയ, അപ്പോളോ ഹോസ്പിറ്റല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റാന്‍ കമ്പനി, ഗ്രാസിം, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാകട്ടെ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ നേരിയ നേട്ടത്തിലാണ്. ബാക്കിയുള്ളവയില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.