ഓഹരി വിപണിയില്‍ മുന്നേറ്റം, നിഫ്റ്റി 17,800ന് മുകളിലെത്തി

ആഗോള വിപണികളിലെ ഉണര്‍വ് നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. റീട്ടെയില്‍ പണപ്പെരുപ്പം മൂന്നു മാസത്തെ ഉയരത്തിലെത്തിയിട്ടും വിപണിയെ സ്വാധീനിച്ചത് ആഗോള സാഹചര്യമാണ്. നിഫ്റ്റി 17,800ന് മുകളിലെത്തി.

സെന്‍സെക്‌സ് 231 പോയന്റ് നേട്ടത്തില്‍ 60,662ലും നിഫ്റ്റി 63 പോയന്റ് ഉയര്‍ന്ന് 17,834ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ സൂചികകളിലും നേട്ടത്തിലാണ് വ്യ പാരം നടക്കുന്നത്.

യുപിഎല്‍, ഇന്‍ഫോസിസ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, വിപ്രോ, എച്ച്‌സിഎല്‍ ടെക്, അദാനി പോര്‍ട്‌സ്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

അദാനി എന്റര്‍പ്രൈസസ്, ഗ്രാസിം, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടിയാണ് നേട്ടത്തില്‍ മുന്നില്‍. സൂചിക 0.90ശതമാനം ഉയര്‍ന്നു. റിയാല്‍റ്റി, മീഡിയ സൂചികകളാകട്ടെ നഷ്ടത്തിലുമാണ്.