ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം

വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 41 പോയന്റ് ഉയര്‍ന്ന് 60,134ലിലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 17,905ലുമാണ് വ്യാപാരം ആരംഭിച്ചത്

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റൊഴിയല്‍ തുടരുന്നതിനാല്‍ വിപണിയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. താരതമ്യേന താഴ്ന്ന് നിലവാരത്തിലുള്ള വിപണികളിലേയ്ക്ക് നിക്ഷേപം മാറ്റുകയാണ് വിദേശ നിക്ഷേപകര്‍. ആഗോള വിപണികളില്‍നിന്നുള്ള സൂചനകളും ദുര്‍ബലമാണ്


ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, എല്‍ആന്‍ഡ്ടി, എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. നെസ് ലെ, ഐടിസി, എച്ച്ഡിഎഫ്‌സി, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ തുടങ്ങിയ
തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.