ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം..

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 18,100ന് താഴെയെത്തി. സെന്‍സെക്‌സ് 129 പോയന്റ് താഴ്ന്ന് 60,848ലും നിഫ്റ്റി 46 പോയന്റ് നഷ്ടത്തില്‍18,072ലുമാണ് വ്യാപാരം ആരംഭിച്ചത്

പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നെസ് ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, അള്‍ട്രടെക് സിമെന്റ്, കൊട്ടക് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.