ആഗോള വിപണികളില്‍നിന്നുള്ള പ്രതികൂല സൂചനകള്‍ രാജ്യത്ത വിപണിയെയും ബാധിച്ചു. നിഫ്റ്റി 17,850ന് താഴെയെത്തി. സെന്‍സെക്സ് 113 പോയന്റ് താഴ്ന്ന് 60,550ലും നിഫ്റ്റി 50 പോയന്റ് നഷ്ടത്തില്‍ 17,821ലുമാണ് വ്യാപാരം ആരംഭിച്ചത്. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വിലയില്‍ 10ശതമാനത്തോളം ഇടിവുണ്ടായി. അദാനി പോര്‍ട്സ്, പോര്‍ട്സ്, ടോട്ടല്‍ ഗ്യാസ് ഉള്‍പ്പടെയുള്ള ഓഹരികളും നഷ്ടത്തിലാണ്.
നെസ് ലെ ഇന്ത്യ, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ്, വിപ്രോ, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ടിസിഎസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്റ്ടി, സണ്‍ ഫാര്‍മ, എന്‍ടിപിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

