ഇലക്ട്രിക് വാഹനങ്ങളുടെ (EV) ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൽ പരസ്പര പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ചാർജർ ഡിസൈനുകളുടെ സ്റ്റാൻഡേർഡൈസേഷനിൽ വാഹന നിർമ്മാതാക്കൾ സഹകരിക്കണം എന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ ചാർജറുകളുടെ ഏകീകരണത്തെ ഉദാഹരിച്ച്, ഇതില്ലെങ്കിൽ നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഗഡ്കരി റോക്കി മൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടും (RMI), റോഡ് ഗതാഗത-ഹൈവേ മന്ത്രാലയവും (MoRTH) സംഘടിപ്പിച്ച വ്യവസായ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു.
വ്യക്തമാക്കിയ കാര്യങ്ങൾ
1.സബ്സിഡികൾ ആശ്രയിക്കുന്നതിന് പകരം ആവശ്യം, മത്സരം, കുറഞ്ഞ മുൻകൂർ ചെലവ് എന്നിവയെ അടിസ്ഥാനമാക്കിയാകണം സീറോ എമിഷൻ വാണിജ്യ വാഹനങ്ങളിലേക്കുള്ള മാറ്റം.
2.ഇന്ത്യയുടെ മൊബിലിറ്റി പരിവർത്തനം ഫ്ലാഷ്-ചാർജ് ഇ-ബസുകൾ, ഹൈഡ്രജൻ ട്രക്കുകൾ, ജൈവ ഇന്ധന പദ്ധതികൾ എന്നിവയിലൂടെ മുന്നേറും.
3.ഇന്ത്യൻ സാഹചര്യത്തിൽ ഇലക്ട്രിക്, LNG തുടങ്ങി പല തരത്തിലുള്ള പരിഹാരങ്ങൾ സ്വീകരിക്കേണ്ടിവരും.
പ്രധാന വെല്ലുവിളികൾ:
ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 41 ലക്ഷം ട്രക്കുകൾ, ഗതാഗത ഉദ്വമനത്തിന്റെ 40% സംഭാവന ചെയ്യുന്നു.
നിലവിൽ റോഡുകളിൽ 1,000-ൽ താഴെ ഇലക്ട്രിക് ട്രക്കുകൾ മാത്രമേയുള്ളു.
പൊതു ബസ് ഫ്ലീറ്റിൽ വൈദ്യുതീകരണം പുരോഗമിച്ചിട്ടും ചരക്ക് ഗതാഗത മേഖല പിന്നിലാണെന്ന് കണക്ക് സൂചിപ്പിക്കുന്നു.
വ്യവസായ നിർദ്ദേശങ്ങൾ:
സിമൻറ്, സ്റ്റീൽ, തുറമുഖങ്ങൾ, ഖനനം, ഇ-കൊമേഴ്സ് മേഖലകൾക്ക് മുൻഗണന.
ട്രക്ക് ചലനങ്ങൾ സ്ഥിരമായ പ്ലാന്റുകളിലോ ഇടനാഴികളിലോ നടക്കുന്ന മേഖലകളിൽ ഡിമാൻഡ് സമാഹരണം എളുപ്പം.
ICCT പഠനം പ്രകാരം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ 70% EV ട്രക്ക് ചാർജിംഗ് ആവശ്യകത നിറവേറ്റും.
2030 ഓടെ 1.3 ലക്ഷം ഇലക്ട്രിക് ട്രക്കുകൾക്കായി 9 ജിഗാവാട്ട് നെറ്റ്വർക്ക് ആവശ്യമുണ്ടാകും.
സർക്കാർ നടപടികൾ:
ജൂലൈയിൽ MHI PM e-Drive പദ്ധതിക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
BEE, ഹെവി-മീഡിയം-ലൈറ്റ് വാഹനങ്ങൾക്ക് ഇന്ധനക്ഷമത മാനദണ്ഡങ്ങൾക്കായുള്ള കരട് നിർദ്ദേശം അവതരിപ്പിച്ചു.
ഡീസൽ ട്രക്കുകളെ അപേക്ഷിച്ച് ബാറ്ററികളുടെ ഭാരം കൂടുതലായതിനാൽ, ടോൾ ഇളവുകൾ ഇ-ട്രക്കുകൾക്ക് നൽകുന്നതും സർക്കാർ പരിഗണിക്കുമെന്നു ഗഡ്കരി പറഞ്ഞു.

