ഇന്ത്യ-യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ കരാർ ഈ വർഷം;5,000 കോടി ഡോളർ നിക്ഷേപം,10 ലക്ഷം തൊഴിൽ എന്ന് കേന്ദ്രം

ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ) രാജ്യങ്ങളുമായുള്ള വ്യാപാര,സാമ്പത്തിക പങ്കാളിത്ത കരാർ ഇക്കൊല്ലം തന്നെ നടപ്പാകുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.

കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇഎഫ്ടിഎ ഫെസിലിറ്റേഷൻ ഡെസ്ക്കും ഡൽഹിയിൽ ആരംഭിച്ചു. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‍ലൻഡ്, ലിക്‌റ്റൻസ്‌റ്റെൻ എന്നിവയാണ് ഇഎഫ്ടിഎ അംഗരാജ്യങ്ങൾ. ആദ്യ 10 വർഷത്തിനിടയിൽ ഏകദേശം 5,000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പിന്നീടുള്ള 5 വർഷവും 5,000 കോടി ഡോളറിന്റെ നിക്ഷേപമെത്തുമെന്നാണ് കരുതുന്നു. ഇതുവഴി 10 ലക്ഷം തൊഴിലവസരങ്ങളാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്.