സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 110 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 880 രൂപ കൂടി ഉയർന്നു. നിലവിൽ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണാഭരണത്തിന് 13,195 രൂപയും, ഒരു പവന് 1,05,560 രൂപയും നൽകേണ്ടിവരും.ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപയും പിന്നീട് വൈകുന്നേരത്തോടെ 105 രൂപയും വർധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും വില ഉയർന്നത്. ഇന്നലെ രാവിലത്തെ നിരക്കിനെ അപേക്ഷിച്ച് ഒരു പവൻ സ്വർണത്തിന് ആകെ 1,720 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 240 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 2,400 രൂപയാണ് നിലവിലെ വിപണി നിരക്ക്.
