Skip to content
June 22, 2026
  • Facebook
  • Twitter
  • Instagram
The Investment Times

The Investment Times

Smart Investment Magazine
  • Home
  • Economy
  • Tech
  • Finance
  • Banking
  • Auto
  • Education
  • Entertainment
  • Insurance
  • Local news
  • Real estate
Main Menu
Finance / Insurance

രണ്ട് വർഷത്തിന് ശേഷം വീണ്ടും എൽഐസിയുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം

March 12, 2025 - by The Investment Times Desk

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം. രണ്ട് വര്‍ഷം മുമ്പ് എല്‍ഐസിയിലെ ഓഹരികള്‍ ഐപിഒയിലൂടെ വിറ്റഴിച്ചിരുന്നു. അതിന് ശേഷമാണ് സര്‍ക്കാര്‍ വീണ്ടും 2 മുതല്‍ 3 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറെടുക്കുന്നത്.

സെബി നിയമങ്ങള്‍ പ്രകാരം, 2027 മെയ് മാസത്തോടെ കേന്ദ്ര സര്‍ക്കാര്‍ എല്‍ഐസിയിലെ ഓഹരി 10 ശതമാനം കുറയ്ക്കണം, ഒറ്റയടിക്ക് വില്‍ക്കുന്നതിന് പകരമായാണ് ചെറിയ ഭാഗങ്ങളായി ഓഹരികള്‍ വില്‍ക്കുന്നത്. കനത്ത നഷ്ടം നേരിടുന്ന ഓഹരി വിപണി തിരിച്ചുവന്നതിന് ശേഷമായിരിക്കും ഓഹരി വില്‍പന.

എല്‍ഐസിയില്‍ നിലവില്‍ കേന്ദ്ര സര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2022 മെയ് മാസത്തില്‍, 3.5 ശതമാനം ഓഹരി പൊതുജനങ്ങള്‍ക്ക് വിറ്റു. ഈ ഐപിഒയിലൂടെ 21,000 കോടി രൂപ കേന്ദ്രം സമാഹരിച്ചു.എല്‍ഐസിയുടെ നിലവിലെ വിപണി മൂല്യം ഏകദേശം 4.8 ലക്ഷം കോടി രൂപയാണ്. ഇത് കണക്കാക്കി നോക്കുമ്പോള്‍ 3 ശതമാനം വരെ ഓഹരികള്‍ വില്‍ക്കുമ്പോള്‍ 9,500 കോടി രൂപ- 14,500 കോടി രൂപ വരെ സമാഹരിക്കാന്‍ കഴിയും.

2024 മെയ് മാസത്തോടെ എല്‍ഐസിയിലെ ഓഹരി പങ്കാളിത്തം 10 ശതമാനം കുറയ്ക്കണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നു. ഈ സമയപരിധി പിന്നീട് 2027 മെയ് 16 വരെ നീട്ടി. ലിസ്റ്റ് ചെയ്തതിനുശേഷം എല്‍ഐസിയുടെ വിപണി മൂല്യം ഗണ്യമായി കുറഞ്ഞിരുന്നു.

TaggedLic shareSmart investment magazine

Related Posts

ഹോർമുസ് വഴി വീണ്ടും എണ്ണ ഒഴുകുന്നു; ആഗോള വിപണിക്ക് ആശ്വാസം, ഇറാൻ കീഴടങ്ങിയെന്ന് ട്രംപ്

June 19, 2026June 19, 2026

അട്ടപ്പാടിയുടെ മധുരം ഇനി ആഗോള വിപണിയിലേക്ക്; മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കി മന്ത്രി കെ.എം. ഷാജി

June 19, 2026June 19, 2026

വിദേശ പഠനത്തിന് പകരമായി ‘കേരള നോളജ് വാലി’; ഉന്നതവിദ്യാഭ്യാസ രംഗത്തിന് 100 കോടി രൂപ

June 19, 2026June 19, 2026

Recent News

  • ഹോർമുസ് വഴി വീണ്ടും എണ്ണ ഒഴുകുന്നു; ആഗോള വിപണിക്ക് ആശ്വാസം, ഇറാൻ കീഴടങ്ങിയെന്ന് ട്രംപ്
  • ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി; കേന്ദ്രത്തിന്റെ നടപടി നിയമാനുസൃതമെന്ന് നിരീക്ഷണം
  • അട്ടപ്പാടിയുടെ മധുരം ഇനി ആഗോള വിപണിയിലേക്ക്; മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കി മന്ത്രി കെ.എം. ഷാജി
  • വിദേശ പഠനത്തിന് പകരമായി ‘കേരള നോളജ് വാലി’; ഉന്നതവിദ്യാഭ്യാസ രംഗത്തിന് 100 കോടി രൂപ
  • എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ; ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ ബജറ്റിൽ പ്രഖ്യാപിച്ചു

Find Us

Email
editor@investmenttimes.in

 

About This Site

Greetings from Investment Times online news (Malayalam) , Kerala’s own integrated media for Investment & Finance .

Investment Times is the authoritative voice of Indian business ecosystem with special emphasis on Kerala, and it brings to light all the amazing stories on Banking and Finance, Investments, Personal Finance, Stock market ,Small and Medium Enterprises, corporates, Technological innovations, Start-ups, Success Stories, Women empowerment, Education, Automobile, Tourism and a lot more.

Recent News

  • ഹോർമുസ് വഴി വീണ്ടും എണ്ണ ഒഴുകുന്നു; ആഗോള വിപണിക്ക് ആശ്വാസം, ഇറാൻ കീഴടങ്ങിയെന്ന് ട്രംപ്
  • ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി; കേന്ദ്രത്തിന്റെ നടപടി നിയമാനുസൃതമെന്ന് നിരീക്ഷണം
  • അട്ടപ്പാടിയുടെ മധുരം ഇനി ആഗോള വിപണിയിലേക്ക്; മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കി മന്ത്രി കെ.എം. ഷാജി
  • വിദേശ പഠനത്തിന് പകരമായി ‘കേരള നോളജ് വാലി’; ഉന്നതവിദ്യാഭ്യാസ രംഗത്തിന് 100 കോടി രൂപ
  • എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ; ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ ബജറ്റിൽ പ്രഖ്യാപിച്ചു

Search News

Copyright © 2026 The Investment Times.
Web Hosting by INDUNIVA and HitMag.