പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന് ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍

പൊതുമേഖലാ വ്യവസായ സ്ഥാപനമായ ടെല്‍ക്കിന് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ലഭിച്ചെന്ന് മന്ത്രി പി രാജീവ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ എഞ്ചിനീയറിങ്ങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 289 കോടി രൂപയുടെ കരാറാണ് കമ്പനിക്ക് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍, 289 കോടി രൂപയുടെ കരാര്‍ നേടിക്കൊണ്ട് പൊതുമേഖലാ വ്യവസായ സ്ഥാപനമായ ടെല്‍ക് അഭിമാനത്തോടെ മുന്നോട്ടുപോകുകയാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ എഞ്ചിനീയറിങ്ങ് & ഇന്‍ഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് പുതിയ പദ്ധതിയിലേക്കുള്ള 38 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കുള്ള കരാറാണ് ടെല്‍ക് നേടിയിരിക്കുന്നത്. കമ്പനിയുടെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരാനും ഒരു നാഴികക്കല്ലായി മാറാനും സാധിക്കുന്ന കരാറാണിത്. പൊതുമേഖലയെ ആധുനികവല്‍ക്കരിച്ചും വൈവിധ്യവല്‍ക്കരിച്ചും സംരക്ഷിച്ചുനിര്‍ത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരവും.’-മന്ത്രി പറഞ്ഞു.