വ്യവസായ കുതിപ്പിന്റെ ‘ഇടനാഴി’യിൽ നിന്നു കേന്ദ്ര സർക്കാർ ഒഴിവാക്കിയ നിർദിഷ്ട അയ്യമ്പുഴ ഗ്ലോബൽ സിറ്റി പദ്ധതിയുടെ ഭാവി സംബന്ധിച്ച് അവ്യക്തത. കേന്ദ്രം പിൻവാങ്ങിയെങ്കിലും ഗ്ലോബൽ സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകാനാണു സംസ്ഥാന സർക്കാർ തത്വത്തിൽ തീരുമാനിച്ചതെന്ന മന്ത്രി പി.രാജീവിന്റെ പ്രഖ്യാപനത്തിലാണു പ്രതീക്ഷ. സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതും പ്രതീക്ഷ നൽകുന്നു.
എന്നാൽ, പ്രഖ്യാപിച്ച് ഒരു മാസത്തോളമായിട്ടും ‘ഇനി എന്ത്’ എന്ന കാര്യത്തിൽ വ്യക്തതയില്ല. ‘തൽക്കാലം പറയാൻ പുതുതായി ഒന്നുമില്ല’ എന്നാണു ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതികരണം. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ (കെബിഐസി) ഭാഗമായാണ് അയ്യമ്പുഴയിൽ ഗ്ലോബൽ സിറ്റി സ്ഥാപിക്കാൻ വിഭാവനം ചെയ്തതെങ്കിലും കേന്ദ്ര സർക്കാർ ചുവപ്പുകൊടി കാണിച്ചതോടെയാണു പദ്ധതി വഴി മുട്ടിയത്.

പദ്ധതിയുടെ പകുതി തുക കേന്ദ്ര സർക്കാർ വഹിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും പദ്ധതിയോടു കേന്ദ്ര സർക്കാർ മുഖം തിരിച്ചതോടെ സർവ സാമ്പത്തിക ബാധ്യതയും കേരളം വഹിക്കേണ്ട സ്ഥിതിയാണ്. പദ്ധതിയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറുമോയെന്ന ആശങ്കയും ബാക്കി