എയർപോഡ് നിർമാണവുമായി ആപ്പിൾ ഇന്ത്യയിലേക്ക്

ആപ്പിൾ എയർപോഡുകൾ അടുത്തമാസം മുതൽ ഇന്ത്യയിൽ നിർമിക്കും. ഹൈദരാബാദിലെ ഫോക്സ്കോൺ പ്ലാന്റിൽ ഏപ്രിൽ മുതൽ എയർപോഡ് നിർമാണം ആരംഭിക്കാനാണ് ആപ്പിളിന്റെ പദ്ധതി. ഐഫോണിനുശേഷം ഇന്ത്യയിൽ നിർമിക്കുന്ന ആപ്പിളിന്റെ രണ്ടാമത്തെ ഉൽപന്നമാണ് എയർപോഡ്. ഹൈദരാബാദിൽ നിർമിക്കുന്ന എയർപാഡുകൾ പൂർണമായി കയറ്റുമതി ചെയ്യാനാണെന്നാണു സൂചന.

ഹിയറബിൾ’ വിപണിയിൽ 23.1 ശതമാനം വിപണി വിഹിതത്തോടെ ആപ്പിൾ ഒന്നാം സ്ഥാനത്താണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നികുതിയുദ്ധം ആരംഭിച്ചതിനുശേഷമുള്ള തീരുമാനമെന്ന നിലയിലാണ് ഇന്ത്യയിലെ എയർപോഡ് നിർമാണം ശ്രദ്ധേയമാകുന്നത്. ‘ 20 ശതമാനമാണ് ‘ഹിയറബിൾ’ ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ഇറക്കുമതി നികുതി