ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രഥമ ഓഹരി വിൽപന ഇന്ന് ആരംഭിക്കും

കേരളം ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രഥമ ഓഹരി വിൽപന (ഐപിഒ) ഇന്ന് ആരംഭിക്കും. ഓഹരി ഒന്നിന് 57 രൂപ മുതൽ 60 വരെയാണ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 7 വരെ നിക്ഷേപകർക്ക് ഓഹരികൾ വാങ്ങാം.
390.7 കോടി രൂപയുടെ പുതിയ ഓഹരികളാണ് വിൽക്കുന്നത്. മൂന്ന് പ്രധാന ഓഹരി ഉടമകളുടെ കൈവശമുള്ള 72.3 കോടി രൂപയുടെ ഓഹരികളും ഐപിഒയിലൂടെ വിറ്റഴിക്കും. ഇസാഫ് ജീവനക്കാർക്കായി 12.5 കോടി രൂപ മൂല്യമുള്ള ഇക്വിറ്റി ഓഹരികളും മാറ്റിവച്ചിട്ടുണ്ട്.

ഐപിഒയിലൂടെ 463 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ.പോൾ തോമസ് പറഞ്ഞു.