അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂലൈ 11ന്

അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂലൈ 11ന് ഡൽഹിയിൽ നടക്കും.

ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. മുൻ ജിഎസ്ടി കൗൺസിൽ യോഗങ്ങളിൽ പരിഗണിക്കാതെ മാറ്റിവച്ച വിഷയങ്ങളും വന്നേക്കും. അജൻഡ അന്തിമമാക്കിയിട്ടില്ല.