ഹ്യുണ്ടേയ് അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചു

അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. സെപ്റ്റംബര്‍ ഒമ്പതിന് വിപണിയിലെത്തുന്ന വാഹനം 25000 രൂപ നൽകി ബുക്ക് ചെയ്യാം. അകത്തും പുറത്തും സ്റ്റൈലിങ്ങില്‍ പല മാറ്റങ്ങളുമായാണ് ത്രീ റോ എസ് യു വിയായ അല്‍ക്കസാര്‍ എത്തുന്നത്. ഒമ്പത് നിറങ്ങളിൽ പുതിയ വാഹനം ലഭിക്കും

നിലവില്‍ അല്‍ക്കസാറിന് 16.78 ലക്ഷം മുതല്‍ 21.28 ലക്ഷം രൂപ വരെയാണ് വില. മുഖം മിനുക്കിയെത്തുമ്പോള്‍ വിലയിലും വര്‍ധനവ് പ്രതീക്ഷിക്കാം.