സ്വർണവിലയിൽ ഇടിവ് തുടരുന്നു

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയിലെത്തി. പവന്റെ വില 240 രൂപ കുറഞ്ഞ് 99,640 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 10,340 രൂപയിലെത്തിയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻറ്സ് അസോസിയേഷൻ അറിയിച്ചു.

ഗ്രാമിന് 25 രൂപ കുറച്ച് 10,240 രൂപയിലാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻറ്സ് അസോസിയേഷന്റെ വിൽപന. വെള്ളി വിലയിലും കുറവുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 243 രൂപയിലാണ് ഇന്നത്തെ വ്യാപാരം.