സ്വാശ്രയ നഴ്സിങ് ഫീസ് ഘടന പ്രഖ്യാപിച്ചു

സ്വാശ്രയ നഴ്സിങ് കോളജുകളിലെ വാർഷിക ഫീസ് ഘടന ആരോഗ്യ വകുപ്പ് വിജ്ഞാപനം ചെയ്തു. പുതിയ ഉത്തരവ് പ്രകാരം 85 ശതമാനം സീറ്റുകളിലും ഏകീകൃത ഫീസാണ് ഈടാക്കുക.
ബിഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് കോഴ്സുകൾക്ക് വാർഷിക ഫീസ് 80,328 രൂപയും, എംഎസ്സി നഴ്സിങിന് 1.10 ലക്ഷം രൂപയുമാണ്.

എൻആർഐ ക്വോട്ടയിലെ 15 ശതമാനം സീറ്റുകൾക്കുള്ള ഫീസായും പുതിയ നിരക്ക് പ്രഖ്യാപിച്ചു. എൻആർഐ സീറ്റുകളിൽ ബിഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് കോഴ്സുകൾക്ക് 1,04,500 രൂപയാണ് വാർഷിക ഫീസ്.

ട്യൂഷൻ ഫീസും ഇതോടൊപ്പം നിശ്ചയിച്ചു.
ബിഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് വിദ്യാർഥികൾ ആദ്യ വർഷം 23,980 രൂപയും, രണ്ടാം, മൂന്നാം വർഷങ്ങളിൽ 21,230 രൂപയും നൽകണം.
എംഎസ്സി നഴ്സിങിന് ട്യൂഷൻ ഫീസ് 55,000 രൂപയായി നിശ്ചയിച്ചു.