സൂര്യ 42′ എന്ന സൂര്യ ചിത്രത്തിന്റെ ഹിന്ദി ഡിസ്‍ട്രിബ്യൂഷൻ റൈറ്റ്‍സ് പെൻ സ്റ്റുഡിയോസിന്

സിരുത്തൈ ശിവയും സൂര്യയും പുതിയ  ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ്. ‘സൂര്യ 42’ എന്ന് വിളിപ്പേരുള്ള ചിത്രം പാൻ ഇന്ത്യൻ ആയിട്ടാണ് പ്രദര്‍ശനത്തിന് എത്തിക്കുക. ത്രീഡിയിലുമാണ് സൂര്യ ചിത്രം എത്തുക. ദിഷാ പതാനി നായികയാകുന്ന സൂര്യ ചിത്രത്തിന്റെ ഹിന്ദി ഡിസ്‍ട്രിബ്യൂഷൻ റൈറ്റ്‍സ് പെൻ സ്റ്റുഡിയോസ് ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

‘ആര്‍ആര്‍ആര്‍’, ‘പൊന്നിയിൻ സെല്‍വൻ’ എന്നീ ചിത്രങ്ങളെല്ലാം ഹിന്ദിയില്‍ എത്തിച്ച് വൻ സ്വീകാര്യത സ്വന്തമാക്കിയ പെൻ സ്റ്റുഡിയോസിന് ‘സൂര്യ 42’ലും വലിയ പ്രതീക്ഷകളാണ്. ‘സൂര്യ 42’ന്റെ ഹിന്ദി പതിപ്പിന്റെ വിതരണ അവകാശം 100 കോടിക്കാണ് സ്വന്തമാക്കിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.