ശരത്കുമാര്‍ ചിത്രം ‘പോര്‍ തൊഴില്‍’ഒടിടി റിലീസ് പ്രഖ്യാപിച്ചു

ശരത്കുമാര്‍ നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് ‘പോര്‍ തൊഴില്‍’. അശോക് സെല്‍വനും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ശരത്കുമാര്‍ നായകനായ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്

സോണി ലിവിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഓഗസ്റ്റ് നാലിനായിരിക്കും സ്‍ട്രീമിംഗ് തുടങ്ങുക. വിഘ്‍നേശ് രാജയാണ് സംവിധാനം ചെയ്‍തത്. വിഘ്‍നേശ് രാജയും ആല്‍ഫ്രഡ് പ്രകാശുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അടുത്തിടെ ചെന്നൈയില്‍ ശരത്‍ കുമാര്‍ ചിത്രത്തിന്‍റെ വിജയാഘോഷം നടന്നിരുന്നു. ‘പോര്‍ തൊഴില്‍’ പെട്ടെന്ന് 50 കോടി നേടിയെന്നിരുന്നു. ‘പോര്‍ തൊഴില്‍’ 100 ദിവസം എങ്കിലും പ്രദര്‍ശിപ്പിക്കണമെന്ന് ആ ചടങ്ങില്‍ ശരത്കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ‘പോര്‍ തൊഴില്‍’ വൻ വിജയമാകുന്നതിനാല്‍ ഒടിടി റിലീസ് വൈകിപ്പിക്കാൻ തീരുമാനിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.