വായ്പാ അപേക്ഷകൾ നികുതി റിട്ടേണുകളുമായി ഒത്തുനോക്കുന്നതിന് അനുമതി നൽകണമെന്ന് ബാങ്കുകൾ

വായ്പാ അപേക്ഷകൾ വ്യക്തികളുടെ ആദായനികുതി റിട്ടേണുകളുമായി ഒത്തുനോക്കുന്നതിന് അനുമതി നൽകണമെന്ന് ബാങ്കുകൾ നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയോട് (എൻഎസ്ഡിഎൽ) ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ.

വായ്പയ്ക്ക് അപേക്ഷ നൽകുമ്പോൾ പെരുപ്പിച്ച വരുമാനവും വ്യാജ രേഖകളും നൽകുന്നത് തടയാനാണ് നീക്കം. ആദായനികുതി റിട്ടേണിൽ ഇതുസംബന്ധിച്ച് നൽകിയ വിവരങ്ങൾ ഒത്തുനോക്കിയാൽ വ്യാജവിവരങ്ങൾ തടയാൻ കഴിയുമെന്നാണ് ബാങ്കുകളുടെ നിലപാട്. വായ്പാ പരിധി വർധിപ്പിക്കുന്നതിനായി വരുമാന വിവരങ്ങൾ തെറ്റായി നൽകിയ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഓൺലൈൻ റിട്ടേൺ ഫയലിങ്ങിന് ഐടി സേവനം നൽകുന്നത് എൻഎസ്ഡിഎൽ ആണ്.