വിശാല്‍ നായകനായെത്തി വമ്പൻ വിജയമായ ചിത്രമാണ് മാര്‍ക്ക് ആന്റണി. മാര്‍ക്ക് ആന്റണി ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തുകയും ചെയ്തിരുന്നു. ഇതാദ്യമായിട്ടാണ് നടൻ വിശാലിന് 100 കോടി ക്ലബില്‍ എത്താനായത് എന്ന പ്രത്യേകതയും കണക്കിലെടുക്കുമ്പോള്‍ വിജയത്തിന്റെ പ്രസക്തിയേറുന്നു.
മാര്‍ക്ക് ആന്റണി ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രദര്‍ശിപ്പിക്കുക. ഒക്ടോബര്‍ 13നായിരിക്കും മാര്‍ക്ക് ആന്റണി ഒടിടിയില്‍ എത്തുക എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ക്ക് ആന്റണിയുടെ ബജറ്റ് 28 കോടി മാത്രമാണ് എന്നാണ് ബോക്സ് ഓഫീസ് ട്രേഡ് അനലസിറ്റുകളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്നത്. ഒടിടി റൈറ്റ്സിനു പുറമേ സാറ്റലൈറ്റിനും ചിത്രത്തിന് മോശമല്ലാത്ത തുക ലഭിച്ചിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത് കണക്കിലെടുക്കുമ്പോള്‍ പ്രമോഷണ് ചെലവുകളെല്ലാം കണക്കിലെടുത്താലും ചിത്രം വമ്പൻ ലാഭം നേടിയിരിക്കുകയാണ്
കേരളത്തിലും വിശാല്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നു. കേരളത്തില്‍ നിന്ന് നാല് കോടിയിലധികം ചിത്രം നേടിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ മാര്‍ക്ക് ആന്റണി 64 കോടിയില്‍ അധികം നേടിയിരുന്നു. വിദേശത്ത് മാര്‍ക്ക് ആന്റണിക്ക് 18.5 കോടി രൂപയിലധികം നേടാനായിരുന്നു എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

