പതിനേഴാം ലോക്സഭയുടെ പ്രവർത്തനച്ചെലവിൽ കഴിഞ്ഞ 4 വർഷത്തിനിടെ ലാഭിച്ചത് 801.46 കോടി രൂപ.
ഇലക്ട്രിക് വാഹനങ്ങൾ, പേപ്പർരഹിത ഓഫിസ് എന്നിവയാണ് ലാഭത്തിനു വഴിയൊരുക്കിയത്. എംപിമാരുടെ യാത്രയ്ക്കായി ഇലക്ട്രിക് വാഹനങ്ങൾ രംഗത്തിറക്കിയതു വഴി വൻതോതിൽ ഇന്ധനം ലാഭിക്കാൻ സാധിച്ചു. മുൻ വർഷങ്ങളിൽ കോവിഡ് മൂലം ഏതാനും സഭാ സമ്മേളനങ്ങൾ നടത്താൻ കഴിയാത്തതും ലാഭത്തിനു കാരണമായി. 2014 – 19 കാലയളവിലെ പതിനാറാം ലോക്സഭയുടെ ലാഭം 461 കോടിയായിരുന്നു.

