ലോകത്തിലെ ആദ്യ സോണി ലിറ്റിയ ക്യാമറ; കരുത്തുറ്റ ബാറ്ററിയോടെ മോട്ടറോള എഡ്‌ജ്‌ 70 ഫ്യൂഷൻ എത്തി

പ്രീമിയം സവിശേഷതകളോടെ സ്മാർട്ട്‌ഫോൺ വിപണിയിൽ ശ്രദ്ധ നേടാൻ മോട്ടറോളയുടെ പുതിയ മോഡൽ മോട്ടറോള എഡ്‌ജ്‌ 70 ഫ്യൂഷൻ (Motorola Edge 70 Fusion) പുറത്തിറങ്ങി. ആധുനിക ക്യാമറ സാങ്കേതികവിദ്യയും ശക്തമായ പ്രോസസറും ഉൾക്കൊള്ളുന്നതാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതകൾ.

ക്യാമറ

ലോകത്തിലെ ആദ്യ 50 മെഗാപിക്‌സൽ Sony Lytia 710 സെൻസർ ഉപയോഗിച്ചിരിക്കുന്നതാണ് ഫോണിന്റെ പ്രധാന ഹൈലൈറ്റ്. OIS പിന്തുണയും Moto AI സാങ്കേതികവിദ്യയും മികച്ച ഫോട്ടോഗ്രഫി അനുഭവം നൽകുന്നു. കൂടാതെ 13 എംപി അൾട്രാ വൈഡ് ക്യാമറയും 32 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

ഡിസ്‌പ്ലേ

144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ക്വാഡ് കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

പ്രോസസർ

സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്.

ബാറ്ററി

7000mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 68W ടർബോ പവർ ഫാസ്റ്റ് ചാർജിംഗിലൂടെ വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ ഒരു ദിവസത്തേക്കുള്ള ഉപയോഗം ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഡിസൈൻ

ഫാബ്രിക് ഫിനിഷോടുകൂടിയ പ്രീമിയം ഡിസൈനാണ് ഫോണിനുള്ളത്. വെള്ളവും പൊടിയും പ്രതിരോധിക്കാൻ IP68, IP69 റേറ്റിംഗ് പിന്തുണയും ലഭ്യമാണ്.

സ്റ്റോറേജും വിലയും

12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഉള്ള വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 24,999 രൂപ മുതൽ വില ആരംഭിക്കും.ഫ്ലിപ്കാർട്ടിൽ പ്രത്യേക ‘Early Bird’ വിൽപ്പന മാർച്ച് 6ന് ആരംഭിച്ചിട്ടുണ്ട്. മാർച്ച് 12 മുതൽ ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഓപ്പൺ സെയിൽ ആരംഭിക്കും.