റിസർവ് ബാങ്ക് ഓംബുഡ്സ്മാൻ: നഷ്ടപരിഹാരം ഇനി 30 ലക്ഷം രൂപ വരെ

ബാങ്കിങ് ഉപഭോക്താക്കളെ കൂടുതൽ ഫലപ്രദമായി സംരക്ഷിക്കുന്നതിനായി റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ പദ്ധതി ശക്തിപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ കരടുമാർഗ്ഗരേഖ Reserve Bank പുറത്ത് വിട്ടിട്ടുണ്ട്.

ഇപ്പോൾ ഉപഭോക്താവിന് ധനനഷ്ടം സംഭവിച്ച കേസുകളിൽ ഓംബുഡ്സ്മാന് കഴിയുന്നത് പരമാവധി 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുന്നതിനാണ്. പുതിയ നിർദേശപ്രകാരം ഇത് 30 ലക്ഷം രൂപയായി ഉയർത്താനാണ് തീരുമാനം.ഇതോടൊപ്പം, സമയനഷ്ടം, മാനസിക അസ്വസ്ഥത, സേവനത്തടസ്സം എന്നിവ പരിഗണിച്ച് നൽകാവുന്ന അധിക നഷ്ടപരിഹാരം നിലവിലെ 1 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയാക്കി വർദ്ധിപ്പിക്കും. ഇതോടെ ബാങ്കുകൾ ഉപഭോക്താക്കളോട് കൂടുതൽ ഉത്തരവാദിത്വത്തോടെയും കരുതലോടെയും പെരുമാറേണ്ട സാഹചര്യമാകും.

പരാതി എങ്ങിനെ നൽകാം?
വെബ്സൈറ്റ്: cms.rbi.org.in

ഇമെയിൽ: crpc@rbi.org.in

ഫോൺ: 14448 (മലയാളം ഉൾപ്പെടെ 10 ഭാഷകളിൽ സഹായം ലഭ്യമാണ്)

പരാതിയുടെ മാതൃകയും ബന്ധപ്പെട്ട വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഏത് ബാങ്കുകൾ ഈ ഓംബുഡ്സ്മാൻ പരിധിയിൽ വരുന്നു എന്നതും അവിടെ വ്യക്തമാക്കിയിട്ടുണ്ട്.