റബർ വില ഇടിയുന്നു; പുതിയ ബില്ലുകൾ അപ്ലോഡ് ചെയ്യാനാകാതെ കർഷകർ

റബർ വില വീണ്ടും താഴോട്ടു പോകുന്നു. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ കിലോഗ്രാമിന് 184 രൂപയായി വില കുറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വർധിച്ച വരവാണ് വിലയിടിവിന് കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം. അഗർത്തല മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന് കിലോഗ്രാമിന് 173 രൂപയാണ് നിലവിലെ വില.

അതേസമയം, റബർ കർഷക ഉത്തേജന പദ്ധതി (ആർപിഐഎസ്) സൈറ്റ് തുറന്നിട്ടുണ്ടെങ്കിലും പുതിയ ബില്ലുകൾ അപ്ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നും, പഴയ ബില്ലുകൾ പുതുക്കാൻ മാത്രമേ സാധിക്കൂ എന്നും ആർപിഐഎസ് അധികൃതർ അറിയിച്ചു.