ഓഹരി വിപണിയിലെ കയറ്റിറക്കങ്ങൾക്കിടയിലും മ്യൂച്വൽ ഫണ്ടുകളിലേക്ക് എസ്ഐപി വഴിയുള്ള പണം ഒഴുക്ക് തുടരുന്നു. ജനുവരിയിൽ മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 12,546 കോടി രൂപയിലെത്തി. നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. ഡിസംബറിൽ ലഭിച്ചത് 7303 കോടിയുടെ നിക്ഷേപമാണ്. തുടർച്ചയായ 23ാമത്തെ മാസമാണ് മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം തുടരുന്നത്. ഓഹരി വിപണിയിൽ വിദേശ ധനസ്ഥാപനങ്ങൾ കഴിഞ്ഞ മാസം നല്ല തോതിൽ വിൽപന നടത്തിയിരുന്നു.
മ്യൂച്വൽ ഫണ്ടുകളിലേക്ക് എസ്ഐപി വഴിയുള്ള പണം ഒഴുക്ക് തുടരുന്നു
