മോർഗൻ സ്റ്റാൻലിയുടെ വളർന്നുവരുന്ന വിപണികളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ളർന്നു വരുന്ന വിപണികളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തി മുൻനിര ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി. രാജ്യത്തിൻറെ സാമ്പത്തിക പരിഷ്കാരങ്ങളും  മാക്രോ-സ്റ്റെബിലിറ്റി അജണ്ടകളും വിപണിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതാണെന്ന് കണ്ടതോടെയാണ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയത്. ഭാവിയിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് മോർഗൻ സ്റ്റാൻലിയുടെ വിശ്വാസമാണ് റേറ്റിങ്ങിൽ പ്രതിഫലിച്ചത്. 

യുഎസിന് എഎഎ പദവി നഷ്ടപ്പെട്ടതിന്റെയും ചൈനയിലെ സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിലാണ് നവീകരണം. കൊറിയയെയും യുഎഇയെയും പിന്തള്ളിയാണ് മോർഗൻ സ്റ്റാൻലിയുടെ പട്ടികയിൽ ഇന്ത്യ 5 സ്ഥാനങ്ങൾ പിന്നിട്ടത്. ചുരുങ്ങിയത് കാലത്തിനിടെ വീണ്ടും റേറ്റിംഗ് മെച്ചപ്പെടുത്തിയെന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്കോവിഡിന് ശേഷമുള്ള പരിതസ്ഥിതിയിൽ സാമ്പത്തിക മാന്ദ്യം നേരിടുന്ന ചൈനയ്ക്ക് ആഭ്യന്തര ഡിമാൻഡ് വീണ്ടെടുക്കുന്നതിൽ വിജയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ റേറ്റിങ് കുറച്ചത് 

വികസ്വര രാഷ്ട്രങ്ങള്‍ക്കിടയിലെ സുപ്രധാന വിപണിയെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇന്ത്യക്ക് ഇത് സഹായകമാകും .മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വളർച്ച പ്രവചന പ്രകാരം ഇന്ത്യ നടപ്പുവര്‍ഷം 6.5 ശതമാനം ജി.ഡി.പി വളര്‍ച്ച നേടും. എന്നാൽ 3.9 ശതമാനം മാത്രമാണ് ചൈനയിൽ നിന്നും പ്രതീക്ഷിക്കുന്ന വളർച്ച. 
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ ടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ വാളർച്ചയ്ക്ക് സഹായകമാകുന്നുണ്ടെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു.