സോഷ്യൽ മീഡിയ ഉപയോഗം യുവതലമുറയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്ന വിധിയുമായി അമേരിക്കയിൽ കോടതി രംഗത്ത്. ചെറുപ്പത്തിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചതിനെത്തുടർന്ന് വിഷാദവും ഉത്കണ്ഠയും അനുഭവിച്ച യുവതി നൽകിയ കേസിൽ, മെറ്റയും ഗൂഗിളും കുറ്റക്കാരാണെന്ന് കലിഫോർണിയയിലെ ജൂറി കണ്ടെത്തി.
പരാതിക്കാരിക്ക് 6 മില്യൺ ഡോളർ (ഏകദേശം 56 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഇതിൽ 70 ശതമാനം മെറ്റയും ബാക്കി ഗൂഗിളും നൽകണം. കമ്പനികളുടെ വൻ സാമ്പത്തിക ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക വളരെ ചെറുതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.ഈ കേസിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് സോഷ്യൽ മീഡിയയിലെ ഉള്ളടക്കത്തേക്കാൾ, ആപ്പുകളുടെ രൂപകൽപനയിലായിരുന്നു. കുട്ടികളെയും കൗമാരക്കാരെയും കൂടുതൽ സമയം ആകർഷിച്ച് പിടിക്കാനായി ‘ആസക്തി’ സൃഷ്ടിക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യൂട്യൂബും രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി. ഇതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ‘ഡിഫെക്ടീവ് ഉൽപ്പന്നം’ ആയി കോടതി കാണുന്നത് ശ്രദ്ധേയമായി.
വിധിയിൽ സംതൃപ്തിയുണ്ടെന്ന് ജൂറി അംഗങ്ങൾ അറിയിച്ചു. കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ബോധ്യപ്പെടുത്താനാണ് ഈ തീരുമാനം എന്നായിരുന്നു പ്രതികരണം. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റയും ഗൂഗിളും വ്യക്തമാക്കി. കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണമായ വിഷയമാണെന്നും അതിനെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാൻ കഴിയില്ലെന്നും മെറ്റ പ്രതികരിച്ചു. യൂട്യൂബ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അല്ലെന്നും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന സ്ട്രീമിംഗ് സേവനമാണെന്നും ഗൂഗിളും വാദിച്ചു.
ഇതിന് പുറമെ, കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ലൈംഗിക ചൂഷണ സാധ്യതകൾ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന പരാതിയിൽ ന്യൂ മെക്സിക്കോയിലെ ജൂറിയും മെറ്റക്കെതിരെ വിധി പ്രസ്താവിച്ചു. മാർച്ച് 24-നാണ് ഈ നിർണായക തീരുമാനം പുറത്തുവന്നത്.ടെക് കമ്പനികൾക്ക് ലഭിച്ചിരുന്ന നിയമപരിരക്ഷകൾക്ക് വലിയ വെല്ലുവിളിയാണ് ഈ വിധി. വരും ദിവസങ്ങളിൽ ഇത്തരം കമ്പനികൾക്കെതിരെ കൂടുതൽ കർശന നടപടികൾ ഉണ്ടാകാനുള്ള സാധ്യതയും ഇതിലൂടെ ഉയരുന്നു.
ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ റൗൾ ടോറസ് ഫയൽ ചെയ്ത കേസിൽ രഹസ്യ അന്വേഷണമാണ് നിർണായകമായത്. കുട്ടികളായി വേഷം കെട്ടി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് ലൈംഗിക വേട്ടക്കാരിൽ നിന്ന് നിരന്തരം സന്ദേശങ്ങൾ ലഭിച്ചതായി കണ്ടെത്തി. ഇത്തരം അപകടങ്ങൾ നിലനിൽക്കുന്നുവെന്ന് അറിഞ്ഞിട്ടും ആവശ്യമായ നടപടികൾ മെറ്റ സ്വീകരിച്ചില്ലെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങൾ മൂലം മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ കൂട്ടായ്മയായ ‘Parents SOS’ ഈ വിധിയെ ചരിത്രപരമായ നാഴികക്കല്ലായി വിശേഷിപ്പിച്ചു. ബിഗ് ടെക് കമ്പനികളെ ഉത്തരവാദിത്തത്തിലാക്കാനുള്ള പോരാട്ടത്തിലെ വലിയ വിജയമാണിതെന്നും അവർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നാരോപിച്ച് 40-ലധികം സംസ്ഥാനങ്ങൾ മെറ്റയ്ക്കെതിരെ നിയമ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ, ഈ വിധി ആ കേസുകൾക്കും നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.സോഷ്യൽ മീഡിയ ഉപയോഗം യുവതലമുറയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്ന വിധിയുമായി അമേരിക്കയിൽ കോടതി രംഗത്ത്. ചെറുപ്പത്തിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചതിനെത്തുടർന്ന് വിഷാദവും ഉത്കണ്ഠയും അനുഭവിച്ച യുവതി നൽകിയ കേസിൽ, മെറ്റയും ഗൂഗിളും കുറ്റക്കാരാണെന്ന് കലിഫോർണിയയിലെ ജൂറി കണ്ടെത്തി.
പരാതിക്കാരിക്ക് 6 മില്യൺ ഡോളർ (ഏകദേശം 56 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഇതിൽ 70 ശതമാനം മെറ്റയും ബാക്കി ഗൂഗിളും നൽകണം. കമ്പനികളുടെ വൻ സാമ്പത്തിക ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക വളരെ ചെറുതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.ഈ കേസിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് സോഷ്യൽ മീഡിയയിലെ ഉള്ളടക്കത്തേക്കാൾ, ആപ്പുകളുടെ രൂപകൽപനയിലായിരുന്നു. കുട്ടികളെയും കൗമാരക്കാരെയും കൂടുതൽ സമയം ആകർഷിച്ച് പിടിക്കാനായി ‘ആസക്തി’ സൃഷ്ടിക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യൂട്യൂബും രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി. ഇതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ‘ഡിഫെക്ടീവ് ഉൽപ്പന്നം’ ആയി കോടതി കാണുന്നത് ശ്രദ്ധേയമായി.
വിധിയിൽ സംതൃപ്തിയുണ്ടെന്ന് ജൂറി അംഗങ്ങൾ അറിയിച്ചു. കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ബോധ്യപ്പെടുത്താനാണ് ഈ തീരുമാനം എന്നായിരുന്നു പ്രതികരണം. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റയും ഗൂഗിളും വ്യക്തമാക്കി. കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണമായ വിഷയമാണെന്നും അതിനെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാൻ കഴിയില്ലെന്നും മെറ്റ പ്രതികരിച്ചു. യൂട്യൂബ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അല്ലെന്നും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന സ്ട്രീമിംഗ് സേവനമാണെന്നും ഗൂഗിളും വാദിച്ചു.ഇതിന് പുറമെ, കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ലൈംഗിക ചൂഷണ സാധ്യതകൾ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന പരാതിയിൽ ന്യൂ മെക്സിക്കോയിലെ ജൂറിയും മെറ്റക്കെതിരെ വിധി പ്രസ്താവിച്ചു. മാർച്ച് 24-നാണ് ഈ നിർണായക തീരുമാനം പുറത്തുവന്നത്.
ടെക് കമ്പനികൾക്ക് ലഭിച്ചിരുന്ന നിയമപരിരക്ഷകൾക്ക് വലിയ വെല്ലുവിളിയാണ് ഈ വിധി. വരും ദിവസങ്ങളിൽ ഇത്തരം കമ്പനികൾക്കെതിരെ കൂടുതൽ കർശന നടപടികൾ ഉണ്ടാകാനുള്ള സാധ്യതയും ഇതിലൂടെ ഉയരുന്നു.
ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ റൗൾ ടോറസ് ഫയൽ ചെയ്ത കേസിൽ രഹസ്യ അന്വേഷണമാണ് നിർണായകമായത്. കുട്ടികളായി വേഷം കെട്ടി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് ലൈംഗിക വേട്ടക്കാരിൽ നിന്ന് നിരന്തരം സന്ദേശങ്ങൾ ലഭിച്ചതായി കണ്ടെത്തി. ഇത്തരം അപകടങ്ങൾ നിലനിൽക്കുന്നുവെന്ന് അറിഞ്ഞിട്ടും ആവശ്യമായ നടപടികൾ മെറ്റ സ്വീകരിച്ചില്ലെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങൾ മൂലം മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ കൂട്ടായ്മയായ ‘Parents SOS’ ഈ വിധിയെ ചരിത്രപരമായ നാഴികക്കല്ലായി വിശേഷിപ്പിച്ചു. ബിഗ് ടെക് കമ്പനികളെ ഉത്തരവാദിത്തത്തിലാക്കാനുള്ള പോരാട്ടത്തിലെ വലിയ വിജയമാണിതെന്നും അവർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നാരോപിച്ച് 40-ലധികം സംസ്ഥാനങ്ങൾ മെറ്റയ്ക്കെതിരെ നിയമ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ, ഈ വിധി ആ കേസുകൾക്കും നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
