മെഡിസെപ്: സംസ്ഥാനത്താകെ 24,049 പേർ പദ്ധതിക്കു കീഴിൽ ചികിത്സ നേടി

പദ്ധതി ആരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോൾ സംസ്ഥാനത്താകെ 24,049 പേർ പദ്ധതിക്കു കീഴിൽ ചികിത്സ നേടി. ഇതിനായി 73,34,24,549 രൂപ അനുവദിച്ചു. ഇതിൽ 71,06,87,954 രൂപയും അനുവദിച്ചത് സ്വകാര്യ ആശുപത്രികൾക്കാണ്. 22,736,595 രൂപ സർക്കാർ ആശുപത്രികൾക്കും അനുവദിച്ചു.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മൂന്നു മാസം കൊണ്ട് 47,106 പേർക്ക്  ചികിൽസാ സഹായം ലഭിച്ചു. 142.47 കോടി രൂപയാണ്  ഈ ഇനത്തിൽ അനുവദിച്ചത്.

മെഡിസെപ് പദ്ധതിയനുസരിച്ച് തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസാണ് ഏറ്റവും കൂടുതൽ രോഗികൾക്ക് ചികിൽസ നൽകിയത് . കൊല്ലം എൻഎസ് മെമ്മോറിയൽ ആശുപത്രി , കണ്ണൂർ എ കെ ജി ആശുപത്രി എന്നിവ തൊട്ടുപിന്നിലുണ്ട്. സർക്കാർ ആശുപത്രികളുടെ കൂട്ടത്തിൽ തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററാണ് മുന്നിൽ .