മുല്ലപ്പൂ വില റെക്കോർഡ് ഉയരത്തിൽ. കിലോയ്ക്ക് 4000 രൂപ.

ആഘോഷങ്ങൾക്കൊപ്പം തമിഴ്നാട്ടിൽ കാർത്തിക ഉത്സവം കൂടി ആരംഭിച്ചതോടെ മുല്ലപ്പൂ വില റെക്കോർഡ് ഉയരത്തിൽ.

മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ട് ഉയർന്ന ഗ്രേഡ് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വിൽപന നടന്നത്. കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില. ആവശ്യം കൂടിയതും തെക്കൻ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉൽപാദനം കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണം. മധുര മാട്ടുതാവണി പൂവിപണിയിൽ  4 ടൺ പൂവ് വന്നിരുന്നതിനു പകരം ഒരു ടൺ മാത്രമാണെത്തിയത്. ഇതിനൊപ്പം മറ്റു പൂക്കളുടെ വിലയും ഉയർന്നിട്ടുണ്ട്.