മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ.

മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ. സിനിമകളുടെ ബജറ്റും തിയറ്റർ കലക്‌ഷനും വെളിപ്പെടുത്തി 17 സിനിമകളിൽ 11 എണ്ണവും നഷ്ടമെന്നാണ് അസോസിയേഷൻ വിശദീകരിക്കുന്നത്.

ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്. ജിത്തു അഷ്റഫ് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം ഓഫിസർ ഓൺ ഡ്യൂട്ടിയാണ് ഫെബ്രുവരിയിലെ ഹിറ്റ്ചാർട്ടിൽ ഇടം നേടിയ നമ്പർ– 1 സിനിമ. 13 കോടി മുടക്കിയ സിനിമയ്ക്ക് തിയറ്റർ ഷെയർ മാത്രം 11 കോടിയോളം ലഭിച്ചു.

സിനിമകളുടെ പേരും ബജറ്റും തിയറ്റർ ഷെയറും

1.ഇഴ, ബജറ്റ്: 63 ലക്ഷം,, തിയറ്റർ ഷെയർ: 45,000

2.ലവ് ഡെയ്‌ൽ : 1,60,86,700, 10,000

3.നാരായണീന്റെ മൂന്നാൺമക്കൾ : 5.48 കോടി, 33.5 ലക്ഷം

4.ബ്രൊമാൻസ് : 8 കോടി, 4 കോടി

5.ദാവീദ് 9 കോടി, 3.5 കോടി

6.പൈങ്കിളി : 5 കോടി, 2.5 കോടി

7.ഓഫിസർ ഓൺ ഡ്യൂട്ടി : 13 കോടി, 11കോടി

8.ചാട്ടുളി: 3.4 കോടി, 32 ലക്ഷം

9.ഗെറ്റ് സെറ്റ് ബേബി: 9.9 കോടി, 1.4 കോടി

10.തടവ്, വിവരങ്ങൾ ലഭ്യമല്ല

11.ഉരുൾ : 25 ലക്ഷം, 1 ലക്ഷം

12.മച്ചാന്റെ മാലാഖ : 5.12 കോടി, 40 ലക്ഷം

13.ആത്മ സഹോ :1.5 കോടി, 30,000

14.അരിക് : 1.5 കോടി, 55,000

15.ഇടി മഴ കാറ്റ്, 5.74 കോടി, 2.1 ലക്ഷം

16.ആപ് കൈസേ ഹോ : 2.5 കോടി, 5 ലക്ഷം

17.രണ്ടാം യാമം 2.5 കോടി, 80,000

ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു.