ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി പുറത്തിറക്കി. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ്+എ എന്നിങ്ങനെയുള്ള മോഡലുകളിലാണ് എത്തുന്നത്.

ക്രിയേറ്റീവ് 45kWh ബാറ്ററിയില്‍ മാത്രമാണ് എത്തുന്നത്. വില 17.49 ലക്ഷം രൂപ. 45kWh, 55kWh ബാറ്ററികളില്‍ അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് + എസ് വകഭേദങ്ങള്‍ എത്തുന്നുണ്ട്. 45kWh- അക്കംപ്ലിഷ്ഡിന് 18.49 ലക്ഷം രൂപ, അക്കംപ്ലിഷ്ഡ് +എസിന് 19.29 ലക്ഷം രൂപ. 55kWh-അക്കംപ്ലിഷ്ഡ് 19.25 ലക്ഷം രൂപയും അക്കംപ്ലിഷ്ഡ് +എസിന് 19.99 ലക്ഷം രൂപയുമാണ് വില. ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളായ എംപവേഡ് +, എംപവേഡ് +എ വകഭേദങ്ങള്‍ക്ക് യഥാക്രമം 21.25 ലക്ഷവും 21.99 ലക്ഷം രൂപയുമാണ് വില.