ഡീസൽ ഇറക്കി നിറച്ച ഒരു ഫുൾ ടാങ്കിൽ മാത്രം കാർ എത്ര ദൂരം സഞ്ചരിക്കും? സ്കോഡ സൂപ്പർബ് അതിന് നൽകിയ മറുപടി 2,831 കി.മീ. ഇന്ധനം റീഫിൽ ചെയ്യാതെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച കാർ എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്കോഡ സ്വന്തമാക്കി.ഈ റെക്കോർഡ് നേടിയതിൽ 2025 യൂറോപ്യൻ റാലി ചാമ്പ്യൻ മിക്കോ മാർസിക്കിയുടെ ഡ്രൈവിങ് നിർണായകമായി.
കരുത്തിന് പിന്തുണ നൽകിയത്:
• 2.0L നാല് സിലിണ്ടർ ടർബോ ഡീസൽ എൻജിൻ
• 148 bhp പവർ / 360 Nm ടോർക്ക്
• 7-speed ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (FWD)
ഇന്ധനക്ഷമതയിൽ നേടിയ പ്രകടനം:
• 100 കി.മീറ്ററിന് 2.61 ലിറ്റർ ഉപഭോഗം
• ഒരു ലിറ്ററിന് ഏകദേശം 38 കി.മീ. മൈലേജ്
കാര്യക്ഷമതയ്ക്കായി നടത്തിയ മാറ്റങ്ങൾ
• കുറഞ്ഞ rolling-resistance ടയറുകൾ
• Sportline സസ്പെൻഷൻ സ്പ്രിംഗുകൾ
• ബേസ് ആയി 16 ഇഞ്ച് വീലുകൾ
• കർബ് വെയിറ്റ്: 1,590 kg
• ഫ്യുവൽ ടാങ്ക്: 66 ലീറ്റർ
വേഗം കൂട്ടാതെ കാര്യക്ഷമത പരമാവധി ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. യാത്രയുടെ ശരാശരി വേഗം 80 km/h.
റെക്കോർഡിലേക്കുള്ള യാത്ര
വാഹനം 2024 നവംബറിൽ ഡ്രൈവറുടെ കൈകളിലെത്തി. 2025 മാർച്ചിൽ റെക്കോർഡ് ശ്രമം ആരംഭിച്ചു. അതിന് മുമ്പ് തന്നെ 20,000 കി.മീ. യാത്ര പരിശീലനമായി പൂർത്തിയാക്കി.
യാത്രാമാർഗ്ഗം:
പോളണ്ട് → ജർമനി → പാരിസ് → നെതർലാൻഡ്സ് → ബെൽജിയം → ജർമനി → പോളണ്ട് (വ്യാപ്തം: 2,831 km)

