പുതിയ കിയ സെൽറ്റോസ് ഉടൻ


ഗണ്യമായി പരിഷ്‍കരിച്ച സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി ജൂലൈയിൽ കിയ രാജ്യത്ത് അവതരിപ്പിക്കും.

പുതുക്കിയ സെൽറ്റോസ് ഇതിനകം തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. പുതിയ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറും പുതിയ മോഡൽ വരും. പുതിയ ടൈഗർ നോസ് ഫ്രണ്ട് ഗ്രില്ലും പുതിയ എൽഇഡി ഡിആർഎല്ലുകളും പുതിയ ടെയിൽഗേറ്റും പുതുക്കിയ ടെയിൽ ലൈറ്റുകളും പുതിയ സെറ്റ് അലോയി വീലുകളും ഇതിലുണ്ടാകും. ക്യാബിനിനുള്ളിൽ, പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിനും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയ്‌ക്കുമായി എസ്‌യുവിക്ക് പുതിയ കണക്റ്റഡ് സ്‌ക്രീൻ ലഭിക്കും. പുതിയ ഹ്യുണ്ടായ് വെർണയിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ സവിശേഷതകളുള്ള എഡിഎസ് സാങ്കേതികവിദ്യയും എസ്‌യുവിക്ക് ലഭിക്കും. 160PS പവറും 253 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന് ലഭിക്കുക. മറ്റ് എഞ്ചിൻ ഓപ്ഷനുകളിൽ 1.5 ലിറ്റർ NA പെട്രോളും 1.5 ലിറ്റർ ടർബോ ഡീസലും ഉൾപ്പെടുന്നു.