പിള്ളാസ് ഫാം ഫ്രെഷ്;  വേറ ലെവലാണ്! 

റെസ്റ്റോറൻറുകളും  ഡിസൈനര്‍ സ്റ്റുഡിയോകളും മുതൽ സലൂണുകളും  പ്രൊഡക്ഷൻ ഹൗസുകളും വരെ സ്വന്തമായി ഉള്ളവരാണ്  മിക്ക താരങ്ങളും.  പലര്‍ക്കും ഇന്ത്യയിലും വിദേശത്തുമൊക്കെയായി വിവിധ ബിസിനസുകളിൽ നിക്ഷേപവുമുണ്ട്. സിനിമ നിർമാണവും വിതരണവും മാത്രമല്ല ഹോസ്പിറ്റാലിറ്റി, ഫിലിം സ്റ്റുഡിയോ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പരീക്ഷണങ്ങൾ നടത്തിയവരും വിജയിച്ചവരുമൊക്കെയായി എത്രയെത്ര താരങ്ങൾ.,  

 വ്യത്യസ്തമായ ഒരു ഫാം ബിസിനസിൽ മുതൽ മുടക്കിയിരിക്കുകയാണ് ചലച്ചിത്ര താരവും മിനി സ്ക്രീൻ താരവുമൊക്കെയായ മഞ്ജു പിള്ള. പുഴയുടെ തീരത്തുള്ള മനോഹരമായ  ഫാമിൻെറ വിശേഷങ്ങൾ മഞ്ജു പിള്ള തന്നെ തുടക്കത്തിൽ പങ്ക് വെച്ചിരുന്നു  അഞ്ച്  പോത്തുകളുമായി തുടങ്ങി 100 പോത്തുകളെ വരെ  വിൽക്കുന്ന താരത്തിൻെറ പോത്തുഫാം ഇപ്പോൾ ഇടക്കിടെ  വാര്‍ത്തകളിൽ നിറയാറുമുണ്ട്. 

 ഫ്രാഞ്ചൈസി മോഡലിൽ പിള്ളാസ് ഫാം ഫ്രെഷ് 

 പിള്ളാസ് ഫാം ഫ്രെഷ് എന്ന പേരിൽ തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ ആണ് ആദ്യം ഫാം  തുടങ്ങിയത്.
ലോക്ക് ഡൗണിൽ വെറുതെയിരുന്നപ്പോൾ ആറ് ഏക്കറിലധികം സ്ഥലം പാട്ടത്തിനെടുത്തായിരുന്നു തുടക്കം. ആടുകളും മുറ പോത്തുകളും ഒക്കെയായി തുടങ്ങിയ ഫാമിലൂടെ ഇപ്പോൾ 100 ഓളം പോത്തുകളെ വരെ വിൽക്കുന്നുണ്ട്.   ലോക്ക്ഡൗൺ  മാറി കൊവിഡ്  ഇളവുകൾ വന്നതോടെ  പഴയതു പോലെ മഞ്ജു പിള്ള  അഭിനയത്തിൽ സജീവമായി.  ഇപ്പോൾ ഫാമിൻെറ പ്രവര്‍ത്തനങ്ങൾ നോക്കി നടത്തുന്നത് ഐടി  പ്രഫഷണഷ കൂടെയായ നിതിൻ സത്യനാണ്.  ആറ്റിങ്ങൽ, പെരുമ്പാവൂര്‍, കായംകുളം എന്നിവിടങ്ങളിലും ഫാം  പ്രവര്‍ത്തിക്കുന്നു.

 ഫ്രാഞ്ചൈസി  പ്രവര്‍ത്തനങ്ങൾ കൂടുതൽ ജിലകളിലേക്ക് വ്യാപിപ്പിക്കുകയാണ്.  എല്ലാ പോത്തുകളെയും ഫാമിൽ വളര്‍ത്തുകയല്ല.  കൂടുതൽ ഉത്പാദന ശേഷിയും വളര്‍ച്ചയുമുള്ള മുറ ബ്രീഡിലെ പോത്തുകളെ ഹരിയാനയിൽ നിന്ന് എത്തിച്ച്  വ്യാപാരം ചെയ്യുന്നതാണ്  ബിസിനസ് മോഡൽ. ഇറച്ചിക്കായി തന്നെയാണ് ഈ പോത്ത് വിൽപ്പന. എന്തായാലും ചുരുങ്ങിയ കാലം കൊണ്ട് വിജയപ്പിച്ച പോത്തുഫാമിന് ആരാധകരുടെ പിന്തുണയുമുണ്ട്