പഠാന്‍ ഒടിടി റിലീസ്:നിര്‍മ്മാതാക്കള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി ഹൈക്കോടതി.!

റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പേ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ചിത്രമാണ് പഠാന്‍. എന്നാല്‍ ഈ പ്രതിസന്ധികള്‍ എല്ലാം മറികടന്ന് ജനുവരി 25ന് പഠാന്‍ റിലീസിന് തയ്യാറാകുകയാണ്. വളരെക്കാലത്തിന് ശേഷം ഷാരൂഖ് നായകമായി എത്തുന്ന ആക്ഷന്‍ പടം എന്നത് തന്നെയാണ് പഠാന്‍റെ പ്രധാന്യം.

ദില്ലി ഹൈക്കോടതി തിങ്കളാഴ്ച ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ യാഷ്‌രാജ് ഫിലിംസിനോട് പഠാന്‍ ഒടിടി റിലീസ് ചെയ്യുമ്പോള്‍ കാഴ്ച കേള്‍വി വൈകല്യമുള്ളവര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന രീതിയില്‍ അതിന്‍റെ ഹിന്ദി പതിപ്പില്‍ ഓഡിയോ വിവരണവും, സബ്‌ടൈറ്റിലുകളും, ക്ലോസ് ക്യാപ്ഷനുകളും തയ്യാറാക്കാൻ നിർദ്ദേശിച്ചു

വികലാംഗരുടെ അവകാശ നിയമം 2016 പ്രകാരം ഉറപ്പുനൽകുന്ന അവകാശങ്ങൾ പ്രകാരം കാഴ്ചയില്ലാത്തവർക്കും ശ്രവണ വൈകല്യമുള്ളവർക്കും പഠാന്‍ സിനിമ കാണാന്‍ അവസരം നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.ഈ റിട്ട് ഹരജി കേൾവിക്കും കാഴ്ച വൈകല്യമുള്ളവരുടെ വിനോദ ഉപാധികള്‍ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. വികലാംഗരുടെ അവകാശ നിയമം 2016 ലെ സെക്ഷൻ 42 പ്രകാരം, വികലാംഗർക്ക് ആക്സസ് ചെയ്യാവുന്ന ഫോർമാറ്റുകളിൽ എല്ലാ ഉള്ളടക്കവും ലഭ്യമാണെന്ന് ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളാൻ സർക്കാരിന് ബാധ്യതയുണ്ട്

എന്നാല്‍ പഠാന്‍ സിനിമയുടെ തീയറ്റര്‍ റിലീസ് സമയത്ത് പ്രത്യേക നിര്‍ദേശം ഒന്നും കോടതി നല്‍കിയിട്ടില്ല.