വാഹന വിപണിയിൽ നെക്സോൺ ഒന്നാമതെത്തി; ടാറ്റക്ക് ഇരട്ട നേട്ടം
ജിഎസ്ടി കുറവ് മുതലായ അനുകൂല സാഹചര്യങ്ങൾ സെപ്റ്റംബർ മാസത്തിൽ ഇന്ത്യൻ വാഹന വിപണിയെ മുന്നോട്ട് നയിച്ചു. മൊത്തം 5.5% വളർച്ചയോടെ 3.78 ലക്ഷം യൂണിറ്റ് യാത്രാ വാഹനങ്ങളാണ് വിപണിയിലെത്തിയത്.
സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിറ്റ വാഹനമെന്ന ഖ്യാതി ടാറ്റാ നെക്സോൺ സ്വന്തമാക്കി. അതുപോലെ തന്നെ, വിപണിയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റ രണ്ടാമത്തെ നിർമ്മാതാവെന്ന ബഹുമതിയും ടാറ്റക്ക് കൈവന്നു.
ടാറ്റാ മോട്ടോഴ്‌സ്:
വർഷത്തെ അപേക്ഷിച്ച് 45.3% വളർച്ച
ഓഗസ്റ്റിനെ അപേക്ഷിച്ച് 45.5% വളർച്ച
എല്ലാകാലത്തേയും ഏറ്റവും ഉയർന്ന പ്രതിമാസ പാസഞ്ചർ കാർ വിൽപന
മഹീന്ദ്ര & മഹീന്ദ്ര:
കഴിഞ്ഞ സെപ്റ്റംബറുമായി താരതമ്യത്തിൽ 10% ൽ അധികം വളർച്ച
ഓഗസ്റ്റിനെ അപേക്ഷിച്ച് 42% ൽ അധികം വിൽപന വർദ്ധന
മാരുതി:
ഓഗസ്റ്റ് മാസത്തേക്കാൾ 1.2% വളർച്ച
എന്നാൽ, കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച് 8.4% ഇടിവ്
ഹ്യുണ്ടേയ്:
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.9% വളർച്ച
ഓഗസ്റ്റുമായി താരതമ്യത്തിൽ 0.6% വിൽപന കുറവ്

