നവകേരള – കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്ക്. ബെംഗളൂരുവിലെ ബോഡി ബില്‍ഡിങ് യാര്‍ഡ‌ില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. ഇന്നു രാവിലെയാണ് മണ്ഡ്യയിലെ ഫാക്ടറിയില്‍നിന്നു ബസ് എത്തിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു ബസിന്റെ ബോഡി നിർമാണപവർത്തനങ്ങൾ. റജിസ്ട്രേഷന്‍ നമ്പര്‍ ഉൾപ്പെടെ മറച്ചുവച്ചാണ് കേരളത്തിലേക്കുള്ള യാത്ര.

നവകേരള സദസ്സിൽ നടക്കുന്നത്
ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ചത്.ബസിന് ചോക്‌ലേറ്റ് ബ്രൗൺ നിറമാണ് നൽകിയിരിക്കുന്നത്. കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് വെള്ള നിറമേ പാടുള്ളുവെങ്കിലും ഗതാഗതവകുപ്പിന്റെ നിർദേശപ്രകാരമാണ് ബ്രൗണ്‍ നിറം തിരഞ്ഞെടുത്തത്. 11 ലക്ഷം രൂപ വരുന്ന ബയോ ടോയ്‌ലറ്റ്, ഫ്രിജ്, മൈക്രോവേവ് അവ്‌ൻ, ആഹാരം കഴിക്കാൻ പ്രത്യേക സ്ഥലം, വാഷ് ബെയ്സിൻ തുടങ്ങിയ സൗകര്യങ്ങളാണ് ബസിലുള്ളത്. ഏറ്റവും മുന്നിൽ എങ്ങോട്ടും തിരിക്കാവുന്ന പ്രത്യേക ഓട്ടമാറ്റിക് സീറ്റാണ് മുഖ്യമന്ത്രിക്കുള്ളത്.

മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടാതെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും.ആദ്യമായാണ് കെഎസ്ആർടിസി ബെൻസ് ബസ് ഇറക്കുന്നത്. ബെൻസിനെക്കാൾ വിലയുള്ള വോൾവോ ബസ് കെഎസ്ആർടിസിക്കുണ്ട്

40 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഡിസംബർ 24ന് തിരുവനന്തപുരത്തു സമാപിക്കും. നവകേരള സദസ്സ് കഴിയുന്നതു വരെയുള്ള മന്ത്രിസഭാ യോഗങ്ങൾ മറ്റു ജില്ലകളിലാണു ചേരുക.