ദുൽഖറിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്‌കര്‍’

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് ഒരുക്കി ദുൽഖർ സൽമാൻ. താൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. ‘ലക്കി ഭാസ്‌കര്‍’ എന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ പേര്. ധനുഷിന്റെ വാത്തി എന്ന ചിത്രം സംവിധാനം ചെയ്ത വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീതാരാമത്തിന് ശേഷം ദുൽഖർ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലക്കി ഭാസ്കറിന് ഉണ്ട്. 

സിത്താര എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനാമാസിന്റെയും ബാനറുകളിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യ എന്നിവർ ചേർത്താണ് ‘ലക്കി ഭാസ്‌കര്‍’ നിർമിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നവീന്‍ നൂലി ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. വിനീഷ് ബംഗ്ലാന്‍ ആണ്  കലാസംവിധാനം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.