ജിഎസ്ടി നിരക്ക് കുറവ്: കാറുകളുടെ വിലയിൽ വൻ ഇളവ്

കേന്ദ്രം ജിഎസ്ടി നിരക്കിൽ വരുത്തിയ മാറ്റത്തെ തുടർന്ന് പ്രധാന വാഹനനിർമാതാക്കൾ വില കുറച്ചതായി പ്രഖ്യാപിച്ചു. ഓഡി, ലക്സസ്, കിയ, എംജി, നിസാൻ, സ്കോഡ എന്നീ കമ്പനികൾക്ക് കാർ മോഡലുകൾക്കായി പരമാവധി 20 ലക്ഷം രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു.

ഇതോടെ രാജ്യത്തെ എല്ലാ പ്രമുഖ കാർ നിർമാതാക്കളും ജിഎസ്ടി കുറവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറിയിരിക്കുകയാണ്. ടിവിഎസ് മോട്ടോഴ്സും ജിഎസ്ടി കുറവിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് 22 മുതൽ ലഭ്യമാക്കുമെന്ന് അറിയിച്ചു.