ജിഎസ്ടി തർക്കങ്ങളുടെ അപ്പീൽ സംവിധാനമായ ട്രൈബ്യൂണൽ കേരളത്തിൽ

ജിഎസ്ടി സംബന്ധിച്ച തർക്കങ്ങളുടെ രണ്ടാം അപ്പീൽ സംവിധാനമായ ജിഎസ്ടി അപ്‍ലറ്റ് ട്രൈബ്യൂണലിന്റെ ബെഞ്ചുകൾ തിരുവനന്തപുരത്തും, എറണാകുളത്തും വരും.

2 അംഗങ്ങൾ വീതമുണ്ടാകും. ഒരാൾ ടെക്നിക്കൽ അംഗവും ഒരാൾ ജുഡീഷ്യൽ അംഗവുമായിരിക്കും. ക്രമേണ ഫുൾ ബെഞ്ച് ആയാൽ അംഗങ്ങളുടെ എണ്ണം 4 ആകും. 3 ബെഞ്ച് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. നികുതിദായകരുടെ ദീർഘകാല ആവശ്യമാണിത്.