റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വലിയ മുന്നേറ്റം നടത്തി ചൈന അവസരം പൂർണ്ണമായി മുതലാക്കി. ഇന്ത്യക്കെതിരെ റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച് കടുത്ത നിലപാട് സ്വീകരിച്ച അമേരിക്കയും യൂറോപ്യൻ യൂണിയനും ചൈനയ്ക്കെതിരേ സമാനമായ നിലപാട് എടുക്കാതെ പിന്തിരിയുകയാണ്.ചൈന റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് മുൻതൂക്കം നൽകുന്നത് സൗദി അറേബ്യയിലേതുൾപ്പെടെ മറ്റു സ്രോതസ്സുകളിൽ നിന്നുള്ള വാങ്ങൽ കുറച്ച് കൊണ്ടാണ്. സെപ്റ്റംബർ മാസത്തേക്കുള്ള സൗദി അരാംകോ ഓർഡറുകൾ ചൈനീസ് റിഫൈനറികൾ കുറച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യൻ യുറൽസ് ക്രൂഡിന്റെ മികച്ച ലഭ്യതയും സംഭരണശേഷിയും ഈ മാറ്റത്തിന് കാരണമായതായി വിശകലനങ്ങളുണ്ട്.
ഇതിനിടയിൽ, റഷ്യൻ എണ്ണ ഇറക്കുമതി ചെയുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്നുള്ള ചില ഉത്പന്നങ്ങൾക്ക് 25% വരെ അധിക നിരക്കിൽ താരിഫ് ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 മുതൽ ഈ പുതിയ ചുമത്തി നിലവിൽ വരും. ഇതോടെ ചില ഇന്ത്യൻ ഉത്പന്നങ്ങൾക്ക് എങ്കിൽ 50% വരെ ഉയർന്ന നിരക്കായി മാറ്റം വരും.
2024-ൽ മാത്രം ഇന്ത്യയിൽ നിന്നുള്ള 87 ബില്യൺ ഡോളറോളം വരുന്ന ഉത്പന്നങ്ങളാണ് യുഎസ് ഇറക്കുമതി ചെയ്തതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, ചൈനയുമായുള്ള വ്യാപാര തർക്കത്തിൽ താത്കാലികമായി 90 ദിവസത്തെ ഇടവേള പ്രഖ്യാപിച്ചിട്ടുള്ള ട്രംപ് ഭരണകൂടം, ചൈനീസ് ഉത്പന്നങ്ങളുടെ 145% വരെ ഉയരാൻ സാധ്യതയുള്ള താരിഫ് ഈ ഇടവേളയിൽ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.
ഇന്ത്യക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കുന്നതിനൊപ്പം, ചൈനയ്ക്കെതിരേ അത്തരമൊരു സമീപനമില്ലെന്നത് അമേരിക്കയുടെ ഇരട്ടത്താപ്പ് ന്യായീകരിക്കാൻ കഴിയാത്തതാണെന്ന വിമർശനങ്ങൾ ഉയരുന്നു. റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായി ചൈന മാറുകയാണ് ഇപ്പോൾ.

