നേവിയുടെ യുദ്ധക്കപ്പലുകളിലെ ചെറിയ അറ്റകുറ്റ പ്പണികൾക്ക് കൊച്ചി കപ്പൽശാലയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ 488 കോടി രൂപയുടെ ഓർഡർ.
കടലിലുള്ള യുദ്ധക്കപ്പലുകളിലെ ഉപകരണങ്ങളും ആയുധങ്ങളും അറ്റകുറ്റപ്പണികളുടെ പരിധിയിൽ വരും.
നേവിക്കു വേണ്ടി 3 അന്തർവാഹിനി വേധക്കപ്പലുകൾ അടുത്തിടെ കപ്പൽശാല നിർമിച്ച് കടലിൽ ഇറക്കിയിരുന്നു.

