കുതിപ്പ് തുടര്‍ന്ന് അജയ് ദേവ്‍ഗണ്ന്റെ ഭോലാ’.കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

അജയ് ദേവ്‍ഗണ്‍ ചിത്രമായി ഏറ്റവും ഒടുവില്‍ എത്തിയതാണ് ഭോലാ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അജയ്‍ ദേവ്‍ഗണിന്റെ ‘ഭോലാ’ എന്ന ചിത്രത്തിന്റെ കളക്ഷൻ റിപ്പോര്‍ട്ട് വന്നിരിക്കുകായാണ്

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’ 70 കോടിയിലധികം നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. ‘ഭോലാ’യ്‍ക്ക് രാജ്യത്തെ തിയറ്ററുകളില്‍ മികച്ച തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് .