കാനൻ പവർഷോട്ട് വി 10 എന്ന പുതിയ കോംപാക്ട് ക്യാമറ ഇന്ത്യയിൽ വിപണിയിലിറക്കി. വിഡിയോ ചിത്രീകരണത്തിനു പ്രാധാന്യം നൽകിയിരിക്കുന്ന ക്യാമറ ട്രൈപോഡ് ഇല്ലാതെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ശരീരത്തിൽ ഘടിപ്പിക്കാനും ഇടത്, വലതു കൈകളിൽ പിടിച്ച് അനായാസം ചിത്രീകരിക്കാനും കഴിയുന്നതാണ് ഇതിന്റെ രൂപകൽപന.
വൈഡ് ആംഗിൾ ലെൻസ്, ബിൽറ്റ്-ഇൻ മൈക്രോഫോൺ എന്നിവയുള്ള ഫോൺ 39,995 രൂപയ്ക്ക് ഓൺലൈനിലും സ്റ്റോറുകളിലും ലഭിക്കും. ക്യാമറ കണക്ട് ആപ് ഉപയോഗിച്ച് ഫോണിലൂടെ ക്യാമറയിൽ നിന്നുള്ള വിഡിയോകൾ ഫെയ്സ്ബുക്കിലോ യൂട്യൂബിലോ തത്സമയം സ്ട്രീം ചെയ്യാനും കഴിയും. യുഎസ്ബി-സി കേബിൾ വഴി കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് വെബ്‌ക്യാം ആയും ഉപയോഗിക്കാം. ഡിജിക് എക്സ് ഇമേജ് പ്രോസസർ, 13.1-മെഗാപിക്സൽ സെൻസർ, 19 എംഎം ലെൻസ്, ഐഎസ്ഒ 125 – 12800 ശ്രേണി, 4കെ വിഡിയോ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, വൈഫൈ, ബ്ലൂടൂത്ത് എന്നിവയാണ് മറ്റു സവിശേഷതകൾ.

