കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു കെഎഫ്സി

കേരള ഫിനാൻഷ്യൽ കോർപറേഷൻ, കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു.

10 വർഷ കാലാവധിയുള്ള കടപ്പത്രത്തിന് 8.89% പലിശ. അംഗീകൃത ഏജൻസികൾ നൽകുന്ന എഎ ക്രെഡിറ്റ് റേറ്റിങ്ങുള്ള കെ.എഫ്.സി സംരംഭകത്വ വികസന പദ്ധതികൾക്ക് വായ്പ നൽകുന്നതിനായി ഈ തുക വിനിയോഗിക്കും.അടുത്ത സാമ്പത്തിക വർഷത്തിൽ കെഎഫ്‌സി കടപ്പത്ര വിപണിയിൽ നിന്ന് 700 കോടി രൂപയോളം കൂടുതൽ സമാഹരിക്കാനും തീരുമാനിച്ചു