ഏറ്റവും പുതിയ സീരീസ് മൊബൈൽ ഫോണുകൾ പുറത്തറക്കി ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷാവോമി. 14 സീരീസിൽ 2 ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. ആകർഷകമയ വിലയും മികച്ച സ്പെക്കുമാണ് ഇരു ഫോണുകളും അവകാശപ്പെടുന്നത്.
ഷാവോമി 14:-6.36 ഇഞ്ച് ഒഎൽഇഡി പാനലാണ് ഫോണിലുള്ളത്.120 ഹെട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യും. 1.5 കെ ഡിസ്പ്ലേ 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ട് ചെയ്യും. 460 പിപിഐ പിക്സൽ ഡെൻസിറ്റിയുള്ള സ്ക്രീൻ ഏറ്റവും മികച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്
ക്യാമറയിലേയ്ക്ക് എത്തുമ്പോൾ 50 എംപിയുടെ Leica Summilux ലൈറ്റ് ഹണ്ടർ സെൻസറാണ് പ്രൈമറിയായി നൽകിയിരിക്കുന്നത്. 50 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും, 50 എംപി ടെലിഫോട്ടോ ലെൻസും കൂട്ടിനുണ്ട്. സെൽഫി ക്യാമറയായി 32 എംപി സെൻസർ ആണ് നൽകിയിട്ടുള്ളത്.
90 വാട്സ് വയേർഡ് ചാർജിംഗും, 50 വാട്സ് വയർലെസ് ചാർജിംഗും ഫോൺ പിന്തുണയ്ക്കും. 4,610 എംഎഎച്ചാണ് ബാറ്ററി. ജേഡ് ഗ്രീൻ, ബ്ലാക്ക്, വൈറ്റ്, സ്നോ മൗണ്ടൻ പിങ്ക് എന്നി നിറങ്ങളിൽ ഫോൺ ലഭ്യമാകും. സ്നാപ്ഡ്രാഗൻ 8 ജെൻ 3 പ്രൊസസറാണ് ഫോണിന്റെ കരുത്ത്.
ഷാവോമി 14 പ്രോ
പ്രൊസസറിന്റെ കാര്യത്തിൽ ഇവിടെയും സ്നാപ്ഡ്രാഗൻ 8 ജെൻ 3 ആണ്. പക്ഷെ പ്രോ വേരിയന്റിൽ ഒട്ടനവധി മാറ്റങ്ങൾ കമ്പനി വരുത്തിയിരിക്കുന്നു. WQHD+ റെസല്യൂഷനോടുകൂടിയ വലിയ 6.7 ഇഞ്ച് ഡിസ്പ്ലേ ഫോണിലുണ്ട്. 3,000 നിറ്റ്സിന്റെ ബ്രൈറ്റ്നെസ് ഉണ്ട്. 522 പിപിഐ ആണ് ഡെൻസിറ്റി.120 വാട്സ് വയർഡ് ചാർജിംഗിനും 50 വാട്സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുഗ. 4880 എംഎഎച്ചാണ് ബാറ്ററി. 50 എംപിയുടെ ലൈറ്റ് ഹണ്ടർ സെൻസറാണ് പ്രൈമറി ക്യാമറ. 50 എംപി ടെലിഫോട്ടോ ലെൻസ്, 50 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 32 എംപി സെൽഫി ക്യാമറ എന്നിവയാണ് ഈ സെഗ്മെന്റിലുള്ളത്.
ആഗോള വിപണികളിൽ അവതരിപ്പിച്ച ഈ 2 മോഡലുകളും എന്ന് ഇന്ത്യയിൽ എത്തുമെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല. ആഗോള വില വിവരങ്ങളാണ് മുകളിൽ നൽകിയിട്ടുള്ളത്. കമ്പനിയുടെ പ്രധാന വിപണി ഇന്ത്യ ആണെന്നിരിക്കെ മോഡലുകൾ അധികം വൈകില്ലെന്നാണ് വിലയിരുത്തൽ.

