‘എമ്പുരാൻ’ ഒടിടിയിൽ വരുന്നു

മലയാളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ജൈത്രയാത്ര തുടരുന്നതിനിടെ ബ്ലോക്ബസ്റ്റര്‍ ചിത്രം ‘എമ്പുരാൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മാര്‍ച്ച് 27-നായിരുന്നു ചിത്രം ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തുന്ന സിനിമയായും ചിത്രം മാറുകയുണ്ടായി. തിയറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് സിനിമ കൂടിയാണ് ‘എമ്പുരാൻ’. ആഗോള കലക്‌ഷനില്‍ 100 കോടി തിയറ്റര്‍ ഷെയര്‍ നേടുന്ന ആദ്യമലയാള ചിത്രമായും എമ്പുരാന്‍ മാറിയിരുന്നു.