ഇ–കൊമേഴ്സ് രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കൻ വിഡിയോ കൊമേഴ്സ്. 

ഉപയോക്താക്കളുടെ വിഡിയോകൾ കൊണ്ടു നിറഞ്ഞ യു ട്യൂബ് കൊറിയയിൽ ഔദ്യോഗിക ഷോപ്പിങ് ചാനൽ തുടങ്ങുന്നു.

കമ്പനികൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ തത്സമയം വിപണനം ചെയ്യാനുള്ള വിഡിയോ കൊമേഴ്സ് പ്ലാറ്റ്ഫോം ആണ്. പുതിയ ചാനൽ 30ന് പ്രവർത്തനം തുടങ്ങും. ടിവിയിൽ ഉൽപന്നങ്ങൾ പരിചയപ്പെടുത്തി ടോൾ–ഫ്രീ നമ്പർ വഴി വിൽക്കുന്ന സംവിധാനത്തിന്റെ ഓൺലൈൻ പതിപ്പാണിത്. കൊറിയയിൽ വിജയിച്ചാൽ മറ്റു രാജ്യങ്ങളിലും അവതരിപ്പിക്കും. ഇ–കൊമേഴ്സ് രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കിക്കൊണ്ടിരിക്കുന്ന മേഖലയാണ് വിഡിയോ കൊമേഴ്സ്.