സ്വർണ്ണം വീണ്ടും ചൂടുപിടിക്കുമോ? 2026 മുന്നറിയിപ്പുകളും സാധ്യതകളും

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വർണ്ണം ഒരു വികാരമാണ്. എന്നാല് കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി അത് ആഭരണപ്രിയതിലൽ നിന്ന് നിക്ഷേപപ്രിയതയിലേക്ക് മാറിയിരിക്കുന്നു. വില കുതിച്ചുയരുകയും പിന്നീട് വേഗത്തിൽ താഴുകയും ചെയ്തതോടെ, “ഇപ്പോൾ സ്വർണ്ണം വാങ്ങണോ, വില്ക്കണോ?” എന്ന ആശയക്കുഴപ്പം പലരിലും ഉണ്ട്.

2025 ഒക്ടോബറിലൽ സ്വർണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 10 ഗ്രാമിന് 1.27 ലക്ഷം രൂപയിലെത്തി. പിന്നീട് വില കുറയുകയും, അടുത്തിടെ പവന്റെ നിരക്ക് 91,960 രൂപ വരെയായി. ഇതെല്ലാം കാരണം സ്വർണ്ണത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ അഭിപ്രായം പറയുന്നത് ബുദ്ധിമുട്ടാണ്.

എന്തുകൊണ്ടാണ് സ്വർണ്ണവില ഇങ്ങനെ മാറുന്നത്?

സ്വർണ്ണവിലയെ ബാധിക്കുന്ന പല കാര്യങ്ങളും ലോകത്ത് ഒരേ സമയം നടക്കുകയാണ്:
• യുദ്ധങ്ങളും സംഘർഷങ്ങളും
• യു.എസ്. സാമ്പത്തിക നയങ്ങളിലെ മാറ്റങ്ങൾ
• പണപ്പെരുപ്പം
• രാജ്യങ്ങൾ വലിയ തോതിൽ സ്വർണ്ണം ശേഖരിക്കുന്നത്
• എണ്ണവിലയുടെ ചാഞ്ചാട്ടം
ഇവയെല്ലാം ചേർന്നന്ന് സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമെന്ന ധാരണ ശക്തമാക്കിയിട്ടുണ്ട്.

രാജ്യങ്ങൾ സ്വർണ്ണം വാങ്ങുന്നത് എന്തു സൂചിപ്പിക്കുന്നു?

ലോകത്തെ പല രാജ്യങ്ങളും അവരുടെ സ്വർണ്ണ ശേഖരം വര്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.
2025-ലെ മൂന്നാം പാദത്തിൽ മാത്രം വിവിധ സെൻട്രൽ ബാങ്കുകൾ 220 ടൺ സ്വർണ്ണം വാങ്ങി.

ഇതില് ഇന്ത്യയും മുന്നില് തന്നെയാണ്. ആർ.ബി.ഐ 2025-ലൽ മാത്രം 600 കിലോ സ്വർണ്ണം കൂട്ടിച്ചേർത്തു. ഇതോടെ ഇന്ത്യയുടെ സ്വർണ്ണശേഖരം 880 ടണ്ണായി.രാജ്യങ്ങൾ സ്വർണ്ണം വാങ്ങുമ്പോൾ സാധാരണ നിക്ഷേപകരും അതിനെ ഒരു സുരക്ഷിത സാധ്യതയായി കാണാൻ തുടങ്ങും.

ഡിജിറ്റൽ സ്വർണ്ണം —ഇന്ത്യയിൽ പുതിയ ട്രെൻഡ്

യുവാക്കൾക്കിടയിൽ ഡിജിറ്റലൽ സ്വർണ്ണവും ഇടിഎഫ് നിക്ഷേപങ്ങളും വേഗത്തിൽ ജനപ്രിയമാകുകയാണ്.
2025 സെപ്റ്റംബറിൽ സ്വർണ്ണ ഇടിഎഫുകളിലേക്കായി ഒഴുക്കിയ പണം കഴിഞ്ഞവർഷം അപേക്ഷിച്ച് ആറുമടങ്ങ് ഉയർന്നു.2025-ൽ മൊത്തമായി 27,500 കോടിയിലധികം രൂപ ഇതിലേക്ക് എത്തിയിട്ടുണ്ട്.
ബജറ്റിൽ സ്വർണ്ണ ഇടിഎഫുകളുടെ ദീർഘകാല നികുതി കുറച്ചതും ഇവയെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്.

ഹ്രസ്വകാല മാറ്റങ്ങൾ — ദീർഘകാലത്തിൽ പ്രതീക്ഷ

വിദഗ്ധർ പറയുന്നതനുസരിച്ച്:
• അടുത്ത കുറച്ച് ആഴ്ചകളിൽ സ്വർണ്ണ വില ഉയർന്നും താഴ്ന്നും നിൽക്കാം.
• വില 1,17,500 മുതല് 1,22,500 വരെ മാറിനിൽക്കാം.
• എന്നാൽ ഈ തിരുത്തൽ ഭാവിയിലെ നല്ല വളര്ച്ചയ്ക്കുള്ള ഒരു ആരോഗ്യമുള്ള ഘട്ടമായി അവർ കാണുന്നു.

ദീർഘകാല നിക്ഷേപകർക്ക് വില താഴുമ്പോൾ വാങ്ങൽ അവസരം ഉപയോഗിക്കാമെന്ന് പറയുന്നു.

നിക്ഷേപകർക്കുള്ളbലളിത നിർദ്ദേശം

• നിങ്ങളുടെ മൊത്തം നിക്ഷേപത്തിൽ 10–15% ൽ കൂടുതൽ സ്വർണ്ണത്തിൽ ഇടരുത്.
• ഹ്രസ്വകാല ലാഭത്തിന് സ്വർണ്ണം ആശ്രയിക്കുന്നത് അപകടകരമായേക്കാം.
• ദീർഘകാല ലക്ഷ്യങ്ങളോടെയാണെങ്കിൽ സ്വർണ്ണം നല്ലൊരു സുരക്ഷിത ഓപ്ഷനാകാം.

2026 ലെ സ്വർണ്ണവില പ്രവചനങ്ങൾ

• ഗോള്ഡ്മാൻ സാക്സ്: ഔൺസിന് $4,900
• ബാങ്ക് ഓഫ് അമേരിക്ക: $5,000
• മോര്ഗന് സ്റ്റാന്ലി: $4,500
• ജെ.പി. മോര്ഗന്: $4,000

ഇവ ശരിയാകുന്നെങ്കിൽ ഇന്ത്യയിൽ 10 ഗ്രാം സ്വർണ്ണവില 1.35–1.60 ലക്ഷം രൂപ വരെ എത്താനുള്ള സാധ്യതയുണ്ട്.